പ്രതിപക്ഷ നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും കെ മുരളീധരന്‍ എം.എല്‍.എ.തിരുവനന്തപുരം: പ്രതിപക്ഷ നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും കെ മുരളീധരന്‍ എം.എല്‍.എ. ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അര്‍ഹനാണെന്നാണ് താന്‍ പറഞ്ഞത്. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് എ.എ അസീസ് രംഗത്തെത്തിയിരുന്നു. ഇതിനെ പിന്തുണച്ചാണ് മുരളീധരനും രംഗത്തെത്തിയത്.

Post A Comment: