ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി നായത്തോട് വീരംപറമ്പിൽ രാജീവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ് പ്രത്യേക സംഘം (എസ്ഐടി) അന്വേഷിക്കും

തൃശൂ ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്ക അങ്കമാലി നായത്തോട് വീരംപറമ്പി രാജീവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ് പ്രത്യേക സംഘം (എസ്ഐടി) അന്വേഷിക്കും. ചാലക്കുടി ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തി ഫൊറന്‍സിക് വിദഗ്ധരേയും ഉള്‍പ്പെടുത്തി. അറസ്റ്റിലായ നാലുപേര്‍ക്ക് പുറമേ രണ്ടുപ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. രാജീവിനെ തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു മുപ് പ്രത്യേകം റിഹേഴ്സ നടത്തിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന് എതിരെയുള്ള പരാതി അന്വേഷിച്ചുവരികയാണ്. തെളിവുകള്‍ ശേഖരിച്ചശേഷമേ ആരെല്ലാം കേസിലുള്‍പ്പെടും എന്ന് പറയാനാകൂ എന്നും യതീഷ് ചന്ദ്ര പറഞ്ഞു. സി.പി. ഉദയഭാനുവില്‍നിന്ന് വധഭീഷണിയുളളതായി രാജീവ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വസ്തു ഇടപാടിനായി അഡ്വാന്‍സായി നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കണ്ടെത്തി. പരിയാരം തവളപ്പാറയി എസ്ഡി കോവെന്റിന്റെ കെട്ടിടത്തിനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരിയാരത്ത് തോട്ടം പാട്ടത്തിനെടുത്തു കൃഷി നടത്തി വരികയായിരുന്നു രാജീവ. പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള വഴിയിനിന്ന് ഇയാളുടെ സ്കൂട്ടറും കുടയും മൂന്നു പേരുടെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു. സ്ഥലത്തു ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഈ ഭാഗത്തുവച്ച് രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം എസ്ഡി കോവെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. പായകൊണ്ടു ശ്വാസം മുട്ടിച്ചുകൊന്ന നിലയിലായിരുന്നു രാജീവന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ, രാജീവനെ കാണാനില്ലെന്ന് കാണിച്ചു മക പൊലീസി പരാതി നകിയിരുന്നു.

Post A Comment: