തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുള്ള രോഗിയെകൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ കൊണ്ടുവരുമ്പോള്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ മെഡിക്കല്‍ കോളേജില്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും മുരുകന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ചികിത്സിക്ക് ആവിശ്യമായിരുന്ന വെന്റിലേറ്റര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും പ്രവേശിപ്പിക്കാതിരുന്നത് ഗുരുതര തെറ്റാണ്. അടിയന്തര ചികിത്സ നല്‍കേണ്ടതിന് പകരം മുരുകനുമായി വന്ന ആംബുലന്‍സ് ഡ്രൈവറുമായി തര്‍ക്കിച്ച് സമയം കളയുകയായിരുന്നു ആശുപത്രി അധികൃതരെന്ന വിമര്‍ശവുമുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അടിയന്തര പ്രാധാനമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ചകള്‍ പരിശോധിക്കാന്‍ നാളെ ഉന്നതതല യോഗം ചേരും. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തില്‍ പരുക്കേറ്റ മുരുകന്‍ മരിച്ചത്.

Post A Comment: