നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും.കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി.
നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. അതേ സമയം നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ഇതു സംബന്ധിച്ച അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയെന്നാണ് സൂചന.
ഇന്നലെ ഉച്ചയോടെയാണ് നെഞ്ചുവേദനയെന്ന കാരണത്താല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നാദിര്‍ഷാ ചികിത്സ തേടിയത്.

Post A Comment: