നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷായ്ക്ക് നോട്ടീസ്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷായ്ക്ക് നോട്ടീസ്. നാളെ പത്ത് മണിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നതനുസരിച്ച്‌ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആലുവ പൊലീസ് ക്ലബ്ബില്‍ നാദിര്‍ഷ ഹാജരായിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ തന്നെ താരം ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് താരം അറിയിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

Post A Comment: