നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10മണിക്ക് പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ഗൂഢാലോചനയില്‍ നാദിര്‍ഷായുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ഹാജരായിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടിയ നാദിര്‍ഷയെ പോലീസ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് അസുഖം മാറിയെന്നും ഹാജരാകാമെന്നും നാദിര്‍ഷ അറിയിക്കുകയായിരുന്നു. നടിയെ അക്രമിക്കുന്നതിനു മുന്‍പ് ദിലീപിന്റെ ആവശ്യപ്രകാരം നാദിര്‍ഷ 30000 രൂപ നല്‍കിയതായി മുഖ്യപ്രതി സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.


Post A Comment: