നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാലര മണിക്കൂറാണ്​ ചോദ്യം ചെയ്​തത്​​. രാവിലെ 10.15ഒാടെ ആലുവ പൊലീസ്​ ക്ലബ്ബി​ലെത്തിയ നാദിര്‍ഷയെ ആദ്യം വൈദ്യ സംഘം പരിശോധിച്ചിരുന്നു. നാദിര്‍ഷക്ക്​ ആരോഗ്യ പ്രശ്​നങ്ങളാന്നുമില്ലെന്ന്​ മെഡിക്കല്‍ സംഘം ഉറപ്പു നല്‍കിയ ശേഷമാണ്​ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്​. 10.45 ഒാടെയായിരുന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയത്​. വെള്ളിയാഴ്​ച ചോദ്യം ​ചെയ്യലിന്​ ഹജരായിരുന്ന നാദിര്‍ഷയെ ശാരീരിക അസ്വാസ്​ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകീ​േട്ടാടെ ആരോഗ്യം വീണ്ടെടുത്തെത്തും ചോദ്യം ചെയ്യലിന്​ തയാറാണെന്നും നാദിര്‍ഷ അറിയിച്ചെങ്കിലും പിന്നീടാകാമെന്ന്​  ​പൊലീസ്​ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ്​ ഇന്ന്​ ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്ന്​ ആവശ്യ​പ്പെട്ട്​ കഴിഞ്ഞ ദിവസം പൊലീസ്​ നോട്ടീസ്​ നല്‍കിയത്​. നടി​യെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നാദിര്‍ഷയു​ടെ പങ്ക്​ സംബന്ധിച്ചാണ്​ ചോദ്യം ചെയ്യുന്നതെന്നാണ്​  സൂചന. നേരത്തെ നാദിര്‍ഷ പൊലീസിനു നല്‍കിയ മൊ​ഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു. കേസി​ലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു നാദിര്‍ഷയുടെ മൊഴി. എന്നാല്‍ ദിലീപിന്‍റെ നിര്‍ദേശാനുസരണം നാദിര്‍ഷ തനിക്ക്​ 25,000 രുപ നല്‍കിയിട്ടുണ്ടെന്ന്​ സുനി മൊഴി നല്‍കിയിരുന്നു. കൂടാതെ സുനി ജയിലില്‍ നിന്ന്​ നാദിര്‍ഷയെ വിളിക്കുകയും ചെയ്​തിരുന്നു. ഇതോടെയാണ്​ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്​ തീരുമാനിച്ചത്​.

Post A Comment: