കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.


 കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. മാതാപിതാക്കളെയും സഹോദരിമാരെയുമടക്കം നാലു പേരെ വധിച്ച കേദല്‍ ജിന്‍സനാണ് കേസിലെ മുഖ്യപ്രതി. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.

2017 ഏപ്രില്‍ ഒമ്പതിനായിരുന്നു കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസ് നടന്നത്. 92 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

Post A Comment: