മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി കൊന്നു.


ഹൈദരാബാദ്: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി കൊന്നു. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മരുമകന്‍ ഋഷികുമാറിനെതിരേ എല്‍.ബി നഗര്‍ പൊലിസ് കേസെടുത്തു.

പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 304 ബി,302 പ്രകാരമാണ് പൊലിസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post A Comment: