തമിഴ്നാട് ഉള്‍പ്പടെ ആറിടത്ത് പുതിയ ഗവര്‍ണമാരെ നിയമിച്ചു

ദില്ലി: തമിഴ്നാട് ഉള്‍പ്പടെ ആറിടത്ത് പുതിയ ഗവര്‍ണമാരെ നിയമിച്ചു. തമിഴ്നാട്, മേഘാലയ, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവടങ്ങളിലാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്. നിലവിലെ ആസാം ഗവര്‍ണര്‍ ആയ ബന്‍വാരി ലാല്‍ പുരോഹിതിനെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചു. ബി ഡി മിശ്രയാണ് അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍. ബീഹാറില്‍ സത്യപാല്‍ മാലികിനെയും ആസാമില്‍ ജഗദീഷ് മുഖിയെയും ഗവര്‍ണമാരായി നിയമിച്ചു. ഗംഗാ പ്രസാദിനാണ് മേഘാലയ ഗവര്‍ണറുടെ ചുമതല നല്‍കിയിരിക്കുന്നത്.

Post A Comment: