അബുദാബി-കൊച്ചി എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 2.24 നായിരുന്നു അപകടം.


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തി ലാന്റിംഗിനിടെ വിമാനം അപകടത്തിപെട്ടു. അബുദാബി-കൊച്ചി എയ ഇന്ത്യ വിമാനമാണ് അപകടത്തിപ്പെട്ടത്. ചൊവ്വാഴ്ച പുലച്ചെ 2.24 നായിരുന്നു അപകടം. അബുദാബിയിനിന്നും കൊച്ചിയിലേക്കുവന്ന വിമാനം റവേയി ഇറങ്ങിയ ശേഷം പാക്കിംഗ് ബേയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. വിമാനത്തി 102 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവം നടന്ന ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം സുരക്ഷാ ജീവനക്കാരെത്തി പുറത്തെത്തിക്കുകയും ചെയ്തു. പലരുടെയും ലഗേജുകള്‍ കിട്ടിയിട്ടില്ല. ഇതിനാല്‍ യാത്രക്കാര്‍ വീട്ടിലേക്ക് മടങ്ങാനാകാതെ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. പൈലറ്റിന് സംഭവിച്ച പിഴവായിരിക്കാനാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിശകലനം. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ വിശദീകരണം തേടും. കൂടാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വിവരങ്ങളുണ്ട്. തെന്നിമാറി ഓടയിലേക്ക് പതിച്ച വിമാനം പുറത്ത് എത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം വിമാനം തെന്നിമാറിയ സംഭവത്തി വിശദീകരണവുമായി എയഇന്ത്യ അധികൃത രംഗത്തെത്തി . കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. യാത്രക്കാരുടെ സാധനങ്ങ വീടുകളി എത്തിക്കുമെന്നും അധികൃത അറിയിച്ചു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ സ്ഥലത്തെത്തി വിമാനം മാറ്റാ ശ്രമം തുടങ്ങി.

Post A Comment: