ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടൽ മാറുന്നതിനു മുന്‍പേ ഇതേ സ്ഥലത്ത് മറ്റൊരു സ്കൂളിൽ‍


ന്യൂഡഹി  : ഗുരുഗ്രാമിലെ റയാ ഇന്റനാഷണ സ്കൂളി നാലാം ക്ലാസ് വിദ്യാര്ത്ഥി കൊല്ലപ്പെട്ടതിന്റെ ഞെട്ട മാറുന്നതിനു മുന്പേ ഇതേ സ്ഥലത്ത് മറ്റൊരു സ്കൂളി നാലാം ക്ലാസ് വിദ്യാര്ത്ഥിനിയെ അധ്യാപക മാനഭംഗപ്പെടുത്തി. ഗുരുഗ്രാം കസാ ഗ്രാമത്തിലെ ഗവണ്മെന്റ് പ്രൈമറി സ്കൂളി ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം .

പീഡന വിവരം പെണ്കുട്ടി വീട്ടിലറിയിച്ചതിനെ തുടര്ന്ന് അധ്യാപകനായ റാം ചന്ദറിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില് ഇയാള് കുറ്റം സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച പോലീസ ഇയാളെ കോടതിയില് ഹാജരാക്കി. രണ്ടു അധ്യാപകര് മാത്രമാണ് ഇൗ സ്കൂളിലുളളത്.

പുറത്തു കളിക്കുകയായിരുന്ന കുട്ടിയെ ഇയാള് ക്ലാസ് മുറിയിലേക്ക് വിളിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡന വിവരം വീട്ടില് അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പറയുന്നു. ഇയാള്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പെണ്കുട്ടി മാനഭംഗപ്പെട്ടതായി മെഡിക്കല് പരിശോധനയില് തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


Post A Comment: