പഴഞ്ഞി എം ഡി കോളേജില്‍ താല്‍ക്കാലിക അദ്ധ്യാപകന്‍റെ ആത്മഹത്യ ശ്രമം, വിദ്യാര്‍ഥികളുടെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായി

കുന്നംകുളം. പഴഞ്ഞി എം ഡി കോളേജില്‍ താല്‍ക്കാലിക അദ്ധ്യാപകന്‍റെ ആത്മഹത്യ ശ്രമം, വിദ്യാര്‍ഥികളുടെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായി
ഹിന്ദി അദ്ധ്യാപകന്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി അജിത്ത് 28 ആണ് ക്യാമ്പസിനകത്ത്  ആത്മഹത്യാ ഭീഷിണി മുഴക്കിയത്. ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം  പ്രിന്‍സിപ്പലുമായുള്ള തര്‍ക്കത്തിനു ശേഷം പുറത്തെത്തിയ അജിത്ത് കുപ്പിയുമെടുത്ത് വിദ്യാര്‍ഥികള്‍ക്കടുത്തെതുകയും താന്‍ പെട്രോള്‍ വാങ്ങി  ആത്മഹത്യചെയ്യുകയാണെന്ന് കരഞ്ഞ് കൊണ്ട് വിദ്യാര്‍ഥികളോട് പറയുകയും ചെയ്തു. പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ ഇയാളെ തടഞ്ഞ് സ്റ്റാഫ് റൂമിലെത്തിച്ചു. കോളേജിലെ ചില അഴിമതികള്‍ക്ക് കൂട്ടു നില്‍ക്കാത്തതോടെ തന്നെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായായും അതുകൊണ്ടാണ് താന്‍ ആത്മഹത്യക്ക് മുതിര്‍ന്നതെന്നും  ഇയാള്‍ ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ ഏറെ നേരം തടഞ്ഞു വെച്ചു. പിന്നീട് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍  പ്രിന്‍സിപ്പലിന്‍റെ അനുമതിയില്ലാതെ യോഗം വിളിക്കുകയും അറ്റന്റന്‍സ് നല്‍കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തതും  , പരീക്ഷ ഡ്യൂട്ടിക്ക് ഹാജരാകാന്‍ വിസമ്മതിച്ചത് ചോദ്യം ചെയ്തതുമാണ് സംഭവത്തിന് കാരണമെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം. . സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു. വിഷയത്തില്‍ പരാതി നല്‍കാന്‍ അജിത്ത് ഇതുവരെ തയ്യാറായിട്ടില്ല.


Post A Comment: