പു​ണെ​യി​ലെ വാ​ത്സ​ല്യ ഹോ​സ്​​പി​റ്റ​ലി​ലാ​ണ്​ മൂ​ന്നു​ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ്​ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​ത്.


പു​​ണെ: ആ​ശു​പ​ത്രി​യി​ ചൂ​ടു​പ​ക​രു​ന്ന ഉ​പ​ക​ര​ണം കേ​ടാ​യ​തി​നെ തു​ട​​ന്ന്​  നവജാ​ത​ശി​ശു വെ​ന്തു​മ​രി​ച്ചു. പു​ണെ​യി​ലെ വാ​ത്സ​ല്യ ഹോ​സ്​​പി​റ്റ​ലി​ലാ​ണ് ​ മൂ​ന്നു​ദി​വ​സം പ്രാ​യ​മു​ള്ള പെ​​കു​ഞ്ഞ്​ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​ത്. വി​ജേ​ന്ദ്ര ക​ദം എ​ന്ന​യാ​ളു​ടെ മ​ക​ളാ​ണ്​  ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ജ​നി​ച്ച കു​ഞ്ഞി​ന്​ ശ്വാ​സ​ത​ട​സ്സം ഉ​ണ്ടാ​യ​തി​നെ തു​ട​​ന്ന്​  ഒാ​ക്​​സി​ജ​ ന​​കു​ന്നതി​നാ​യി തീ​വ്ര​പ​രി​ച​ര​ണ​ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ കു​ഞ്ഞു​ങ്ങ​​ക്ക്​ ചൂ​ടു​പ​ക​രു​ന്ന ഉ​പ​ക​ര​ണ​മാ​ണ്​  കേ​ടാ​യ​തി​നെ​തു​ട​​ന്ന്​ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​​ന്ന​ത്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ ക​ഴി​യു​ന്ന കു​ഞ്ഞി​നെ ചൊ​വ്വാ​ഴ്​​ച സ​ന്ദ​​ശി​ക്കാ​നെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്​  ചെ​റി​യ പൊ​ട്ടി​ത്തെ​റി​യെ തു​ട​​ന്ന്​ കു​ഞ്ഞി​നെ കി​ട​ത്തി​യ ഉ​പ​ക​ര​ണ​ത്തി​ നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത്​ ക​ണ്ട​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ ഒാ​ടി​യെ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും കു​ഞ്ഞി​ന്​ 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​രു​ന്നു. തു​ട​​ന്ന്​ ചി​കി​ത്സ​ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​​യെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച പു​ല​​ച്ച​യോ​ടെ മ​രി​ച്ചു. സം​ഭ​വ​ത്തി​ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്​ ഡോ. ​ഗൗ​ര​വ്​ ചോ​പാ​ഡെ അ​ട​ക്കം ജീ​വ​ന​ക്കാ​​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി സീ​നി​യ​ ഇ​​സ്​​പെ​ക്​​ട​ അ​പ്പാ​സാ​ഹേ​ബ്​ ഷേ​വാ​ലെ പ​റഞ്ഞു. ഉ​പ​ക​ര​ണം ഫോ​റ​​സി​ക്​ പ​രി​ശോ​ധ​ന​ക്കാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Post A Comment: