ജില്ലയില്‍ ആറ് മാസത്തിനിടെ 239 കോടിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നതായി പോലീസ് കണ്ടെത്തല്‍. റിയല്‍ എസ്റ്റേറ്റ്, പണം ഇരട്ടിപ്പിക്കല്‍, ചിട്ടി ഇടപാട്, തുടങ്ങിയ നിക്ഷേപ പദ്ധതികളിലായാണ് പതിനെണ്ണായിരത്തോളം പേര് തട്ടിപ്പിനിരയായത്
തൃശൂര്‍: ജില്ലയില്‍ ആറ് മാസത്തിനിടെ 239 കോടിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നതായി പോലീസ്
കണ്ടെത്തല്‍. റിയല്‍ എസ്റ്റേറ്റ്, പണം ഇരട്ടിപ്പിക്കല്‍, ചിട്ടി ഇടപാട്, തുടങ്ങിയ നിക്ഷേപ പദ്ധതികളിലായാണ്
പതിനെണ്ണായിരത്തോളം പേര് തട്ടിപ്പിനിരയായത്. അമിതലാഭവും, പണം ഇരട്ടിപ്പും വാഗ്ദാനം നല്കി
നിക്ഷേപങ്ങള്‍ സ്വീകരിച്ച് കബളിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍
പതിറ്റാണ്ടുകളായി നടത്തുന്നുണ്ടെങ്കിലും അടുത്ത കാലത്ത് തൃശൂര്‍ ജില്ലയില്‍ നിന്ന്
മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള തട്ടിപ്പിന്റെ വാര്ത്തകലാണ് പുറത്തു വന്നത്. വിവരങ്ങള്‍ ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലായി പതിനാലായിരത്തോളം
പേര് തട്ടിപ്പിനിരയായി. ഫിനോമിനല്‍ ഇടപാടിലാണ് ഏറ്റവും വലിയ തിരിമറി നടന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ഈ കേസില്‍ ഇരുന്നൂറ് കോടിയാണ് ഇടപാടുകാര്‍ക്ക്
നഷ്ടമായത്. രണ്ടായിരത്തിലധികം പേരുടെ നിക്ഷേപങ്ങള്‍ വെള്ളത്തിലായ കൊടുങ്ങല്ലൂരിലെ
തത്വമസി ചിട്ടി കമ്പനി പതിനൊന്ന്കോടിയാണ് തട്ടിയെടുത്തത്. തത്വമസി ചിട്ടികമ്പനി
തട്ടിപ്പ് കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് റൂറല്‍ എസ്.പി ജി.എച്ച് യതീഷ്
ചന്ദ്ര പറഞ്ഞു. ചേര്‍പ്പിലെ ട്രേഡ് ലിങ്ക് നിക്ഷേപ തട്ടിപ്പില്‍ ഇരുപത്തിയൊന്ന്
കോടി തട്ടിപ്പുകാര്‍ വലയിലാക്കി. ആയിരത്തി നാല്പത്തിയെട്ട് പരാതികളിലായി 141 കേസുകളാണ്
രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്ന
പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.പി ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ്, ചിട്ടി
എന്നിവയില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരെ കുറിച്ചും, സ്ഥപനങ്ങളെ
കുറിച്ചും ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്ന് എസ്.പി
വ്യക്തമാക്കി. ഒരു കാരണവശാലും ഉപഭോക്താക്കള്‍ നല്കുന്ന പണം ഇരട്ടിയാകില്ല. അങ്ങനെ
പണം ഇരട്ടിയായി നല്കണമെങ്കില് അതിന്റെ പുറകില്‍ മറ്റു സാമ്പത്തിക ഇടപാടുകള്‍
ഉണ്ടായിരിക്കുമെന്നും റൂറല്‍ എസ്.പി ചൂണ്ടിക്കാട്ടി.
Post A Comment: