ചെവ്വൂര്‍ സെന്ററില്‍ കടവരാന്തയില്‍ 2 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: ചെവ്വൂര്‍ സെന്ററില്‍ കടവരാന്തയില്‍ 2 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് പോകുന്ന കുടുംബമാണ് കുഞ്ഞിനെ ഉറുമ്പരിച്ച നിലയില്‍ പാമ്പന്‍ തോടിന് സമീപത്തുള്ള ഫര്‍ണിച്ചര്‍ കടയുടെ വരാന്തയില്‍ കണ്ടെത്തിയത്. ചേര്‍പ്പ് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post A Comment: