കണ്ടുകാട്-അയ്യന്‍പാറ പാലം തകര്‍ന്നു . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് പാലം തകര്‍ന്ന് തോട്ടിലേക്ക് പതിച്ചത്

വടക്കാഞ്ചേരി: കണ്ടുകാട്-അയ്യന്‍പാറ പാലം തകര്‍ന്നു . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് പാലം തകര്‍ന്ന് തോട്ടിലേക്ക് പതിച്ചത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലം തകര്‍ന്നതോടെ അയ്യമ്പാറ, പേര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കുണ്ടുകാട്-പാണ്ടിപ്പറമ്പ് -കട്ടിലപൂവം എന്നീ മേഖലകളെയും, തെക്കുംകര-മാടക്കത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ് തകര്‍ന്നു വീണ അയ്യന്‍പാറ പാലം. പാലം തകര്‍ന്ന് വീണതോടെ പ്രദേശവാസികള്‍ക്ക് അഞ്ച്കിലോ മീറ്റര്‍ ചുറ്റി വളഞ്ഞ് വേണം നഗരത്തില്‍ എത്താന്‍. വെള്ളയാനി മലയില്‍ നിന്നുള്ള വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ പാലത്തിന്റെ കല്ല്‌കെട്ട് തകര്‍ന്ന്തിനെ തുടര്‍ന്നാണ്‌ പാലം തോട്ടിലേക്ക് പതിച്ചത്.

Post A Comment: