സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദില്ലി: മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്ആര്എസ്എസ്- ബിജെപി സംഘടനകളാണെന്ന് കോണ്ഗ്രസ് പറഞ്ഞിട്ടില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് മല്ലികാര്ജുന ഖാര്ഗെ. എന്നാല്ഗൗരിയുമായുള്ള അവരുടെ ആശയഭിന്നതയാകാം കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംഭവത്തില്കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്ണാടക സര്ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്കോണ്ഗ്രസും ബിജെപിയും പരസ്പരം ഏറ്റുമുട്ടുന്നതിനിടെയാണ് ഖാര്ഗെയുടെ പരാമര്ശം വന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ബിജെപിയെ കുറ്റപ്പെടുത്തി കോണ്ഗ്രസ് ഉപാധ്യക്ഷന്രാഹുല്ഗാന്ധി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കോണ്ഗ്രസിനെയും കര്ണാടക സര്ക്കാരിനെയും വിമര്ശിച്ചുകൊണ്ട് ബിജെപിയും രംഗത്ത് വന്നു.
രാഹുലിന്റെ പരാമര്ശത്തോടെ കേസന്വേഷണം നീതിയുക്തമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപി നേതാക്കള്കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Post A Comment: