മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത ടീസര്‍ പുറത്തിറങ്ങി


മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത ടീസര്‍ പുറത്തിറങ്ങി. ദുല്ക്കകര്‍ സല്മാനാണ് ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു ചിത്രത്തില്‍ എത്തുക. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു. ജോജു ജോര്ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്ദാ്സുമെത്തുന്നു. 

ചിത്രത്തിന്റെ തിരക്കഥ നവീന്ഭാസ്‌കറാണ്. അനുരാഗകരിക്കിന്‍വെള്ളം  എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്ട്ടി ന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്ജും ചേര്ന്നാ ണ് നിര്മാ്ണം.

Post A Comment: