മേഖലയിലെ ചരിത്ര പ്രസിദ്ധമായ പെരുന്നാളുകളിലൊന്നായ പഴഞ്ഞി സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് കത്രീഡലിലെ ഓര്മ പെരുന്നാളിന് നാടൊരുങ്ങി

കുന്നംകുളം: മേഖലയിലെ ചരിത്ര പ്രസിദ്ധമായ പെരുന്നാളുകളിലൊന്നായ പഴഞ്ഞി സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് കത്രീഡലിലെ ഓര്മ പെരുന്നാളിന് നാടൊരുങ്ങി. ഒക്ടോബര്‍ 2, 3 തിയതികളിലായാണ് പരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ 332 ആം ഓര്‍മ്മപെരുന്നാല്‍ ആഘോഷിക്കുന്നത്. പെരുന്നാളിനെ വരവേല്‍ക്കാന്‍ പഴഞ്ഞിയില്‍ എമ്പാടും തോരണങ്ങളും ഫ്ലെക്സ്  ബോര്‍ഡുകളും നിറഞ്ഞു കഴിഞ്ഞു. പെരുന്നാള്‍ ദിനങ്ങളില്‍ വിശ്വാസികള്‍ പള്ളിയിലെത്തി നടത്തുന്ന മുട്ട്കുത്തല്‍ മറ്റു പെരുന്നാളുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ആചാരമാണ്. പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച സഭ പരമാദ്ധ്യക്ഷന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന, മൂന്നിന്മേല്‍ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും സഭയിലെ നിരവധി മെത്രാപോലീത്തമാര്‍ സഹ കാര്മികരാകും. തുടര്‍ന്ന് നാല്പതോളം കമ്മിറ്റികളിലെ ആഘോഷങ്ങള്‍ പള്ളിയിലെത്തി മടങ്ങും. തുടര്‍ന്ന് പ്രദക്ഷിണവും   ഉണ്ടാകും. 

Post A Comment: