കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോക്‌സോ കോടതി തൃശൂരില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കാന്‍ ചൈല്‍ഡ് ലൈന്‍ ജില്ലാ സമിതി യോഗം തീരുമാനിച്ചു.

 

തൃശൂര്‍: കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോക്‌സോ കോടതി തൃശൂരില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കാന്‍ ചൈല്‍ഡ് ലൈന്‍ ജില്ലാ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ജഡ്ജിയുടെ അദ്ധ്യക്ഷതയില്‍ ശിശുക്ഷേമ സമിതി, സാമൂഹ്യനീതി വകുപ്പ്, ചൈല്‍ഡ്‌ലൈന്‍, ജില്ലാ ലീഗല്‍ അതോററ്റി എന്നിവയെ ഉള്‍പ്പെടുത്തി ജില്ലാതല മോണിറ്ററിങ്ങ് സമിതി രൂപീകരിക്കും. പ്ലേ സ്‌കൂള്‍, അനാഥ മന്ദിരങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണ സമിതി പരിശോധിക്കുവാനും കളക്ടറേറ്റില്‍ ചേര്‍ന്ന സമിതി യോഗം തീരുമാനിച്ചതായി സബ് ജഡ്ജി മുജീബ് റഹ്മാന്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ ഡോ.എം.സി.റെജില്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ യു.മുകുന്ദന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സുമതി തുടങ്ങിയവര്‍ പങ്കെടുത്തു.


Post A Comment: