മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ്, നബാര്‍ഡിന്‍റെ സാമ്പത്തികസഹായത്തോടു കൂടി നടപ്പിലാക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യവികസന നിധി

മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ്, നബാര്‍ഡിന്‍റെ സാമ്പത്തികസഹായത്തോടു കൂടി നടപ്പിലാക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യവികസന നിധി (ആര്‍..ഡി.എഫ് - 22) ല്‍ ഉള്‍പ്പെടുന്ന വില്‍വട്ടം, നെട്ടിശ്ശേരി, വിയ്യൂര്‍, ഒല്ലൂക്കര പാടശേഖരങ്ങളിലെ നീര്‍ച്ചാല്‍ സംരക്ഷണ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരിച്ച ആസ്തികളുടെ കൈമാറ്റത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ 16 ന് രാവിലെ 11 ന് വിയ്യൂര്‍ മണലാര്‍ക്കാവ് ക്ഷേത്രം ദേവിപ്രഭ ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ആസ്തി കൈമാറ്റ ചടങ്ങ് സി.എന്‍.ജയദേവന്‍ എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ മുഖ്യാതിഥിയാകും.


Post A Comment: