ചേയ്മ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള സി പി ബേബി മെമ്മേറിയല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും മികച്ച പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു.

കുന്നംകുളം : ചേയ്മ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള   സി പി ബേബി മെമ്മേറിയല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും മികച്ച പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. ചേയ്മ്പര്‍ ഹാളില്‍ നടന്ന പരിപാടി വ്യവസായ, കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ചേയ്മ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി.സാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിയില്‍ കെ പി സാക്‌സണിന്റെ അദ്ധ്യക്ഷ പദവിയുടെ രജത ജൂബിലി ആഘോഷത്തോടനുബദ്ധിച്ച് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ചികിത്സ  സഹായം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ഇതര സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതായ സാമ്പത്തിക  സഹായം  തുടങ്ങിയവയുടെ  വിതരണവും മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വ്വഹിച്ചു. മുന്‍കാല വ്യാപാരികള്‍ക്കുളള പെന്‍ഷന്‍ കുന്നംകുളം ഡി വൈ എസ് പി പി വിശ്വംഭരന്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി കെ എം അബൂബക്കര്‍, സി പി ഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി എം എന്‍ സത്യന്‍,  കോണ്‍ഗ്രസ്സ് കുന്നംകുളം മണ്ഡലം  പ്രസിഡന്റ്‌ ബിജു സി ബേബി, കെ എം അസ്സി, ചേയ്മ്പര്‍ ഓഫ് എം കെ പോള്‍സണ്‍, വാര്‍ഡ് കൗണ്‍സിലര്‍ പി എ തോമസ് എന്നിവര്‍ സംസാരിച്ചു.

Post A Comment: