വാര്‍ഷിക പദ്ധതി പുരോഗതി നിശ്ചിത ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പണി പൂര്‍ത്തീകരിച്ച പദ്ധതിയുടെ ബില്ലുകള്‍ ഉടന്‍ തയ്യാറാക്കി


തൃശൂര്‍: വാര്‍ഷിക പദ്ധതി പുരോഗതി നിശ്ചിത ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്പണി പൂര്‍ത്തീകരിച്ച പദ്ധതിയുടെ ബില്ലുകള്‍ ഉടന്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും ബില്ല് തയ്യാറാക്കുന്നതിനുളള അവധാനത ഒഴിവാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ..കൗശിഗന്‍ നിര്‍ദ്ദേശിച്ചു. ബില്ലുകളിന്മേല്‍ ട്രഷറി ഉദ്യോഗസ്ഥര്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക പദ്ധതി പുരോഗതി പട്ടികയില്‍ ജില്ല പതിനൊന്നാം സ്ഥാനത്തായതിന്‍റെ പശ്ചാത്തലത്തിലാണ് സമിതി യോഗം ചേര്‍ന്നത്‌. തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പുരോഗതിക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. .ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പണി പുരോഗമിക്കുന്ന വലിയ പ്രവര്‍ത്തികളുടെ പാര്‍ട്ട് ബില്ലുകള്‍ സമര്‍പ്പിച്ച് ചെലവിനത്തിലുളള ശതമാനം വര്‍ദ്ധിപ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, .ഡി.സി (ജനറല്‍) എന്നിവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. സാങ്കേതികാനുമതി ലഭിക്കാനുളള പദ്ധതികള്‍, ലോകബാങ്ക് ധനസഹായ പദ്ധതികളുടെ പുരോഗതി എന്നിവയും യോഗം വിലയിരുത്തി. ഇത് വരെ പത്ത് ശതമാനത്തില്‍ താഴെ മാത്രം പദ്ധതി തുക ചെലവഴിച്ച 10 പഞ്ചായത്തുകളോട് യോഗം വിശദീകരണം തേടി. വ്യക്തിഗത ഗുണഭോക്തൃ പട്ടിക .ഡി.സി ക്ക് കൈമാറാത്ത പഞ്ചായത്തുകളോട് ഉടന്‍ കൈമാറാനും യോഗം നിര്‍ദ്ദേശിച്ചു.ജില്ലാ പദ്ധതി രൂപീകരണ ഭാഗമായി സമര്‍പ്പിക്കേണ്ട വിദ്ഗദ്ധരുടെ പട്ടിക സെപ്തംബര്‍ 23 നകം നല്‍കണമെന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഒരു ഡി.പി.സി അംഗം ചെയര്‍പേഴ്സണും വിദ്ഗധാംഗം വൈസ് ചെയര്‍പേഴ്സണും ജില്ലാതല ഉദ്യോഗസ്ഥര്‍ കണ്‍വീനറുമായ ഉപസമിതികള്‍ സെപ്തംബര്‍ 28 നകം രൂപീകരിക്കണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലൈഫ് പദ്ധതിയുടെ അവസാനവട്ട ഫീല്‍ഡ് തല പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികളോട് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആസൂത്രണസമിതി ചെയര്‍പേഴ്സണ്‍ ഷീല വിജയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യു.ഗീത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Post A Comment: