ട്രോളുകളിലും, ഡബ്‌സ്മാഷിലുമൊക്കെ ഇപ്പോള്‍ താരം ഷീലാ കണ്ണന്താനമാണ്. കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിനുപോലും ലഭിക്കാതിരുന്ന സ്വീകാര്യത ഒറ്റ വീഡിയോ കൊണ്ടാണ് ഷീല നേടിയെടുത്തത്.

ട്രോളുകളിലും, ഡബ്സ്മാഷിലുമൊക്കെ ഇപ്പോള്താരം ഷീലാ കണ്ണന്താനമാണ്. കേന്ദ്ര മന്ത്രിയായ അല്ഫോന്സ് കണ്ണന്താനത്തിനുപോലും ലഭിക്കാതിരുന്ന സ്വീകാര്യത ഒറ്റ വീഡിയോ കൊണ്ടാണ് ഷീല നേടിയെടുത്തത്. ഭര്ത്താവ് മന്ത്രിയായ സന്തോഷത്തില്നില്ക്കുമ്പോള്പലരും തന്നെ അപമാനിക്കുന്ന തരത്തില്വിമര്ശിച്ചത് ഷീലയും അറിയുന്നുണ്ട്. ഇത്തരം വിമര്ശനങ്ങളോട് തന്റെ സമീപനവും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്ഷീല വ്യക്തമാക്കി.
'ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്ഇരിക്കാതെയും കഴിഞ്ഞുപോയാല്ഭാഗ്യവാന്‍' സങ്കീര്ത്തനം ഒന്നാം ഭാഗത്തിന്റെ ചുരുക്കമാണിത്. ഇത് ഞാന്എന്നും വായിക്കുന്നതാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. എന്നെ പരിഹസിച്ച് ഇറങ്ങിയ വീഡിയോ മൂന്നുലക്ഷത്തി മുപ്പതിനായിരം പേര്കണ്ടെന്നാരോ പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തെക്കാള്വേഗമാണ്. പെണ്പിള്ളാര്കൂളിങ് ാസ് വെച്ച് കളിയാക്കി ഡബ്സ്മാഷ് ഇറക്കിയിട്ടുണ്ടെന്നറിഞ്ഞു. കൂട്ടുകാരൊക്കെ ഇത് കണ്ട് സങ്കടപ്പെട്ട് വിളിക്കുന്നുണ്ട്.
എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാന്തമാശയിഷ്ടപ്പെടുന്നയാളാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നത് നീതിയല്ലെന്ന് വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു നല്കിയിട്ടാണ് പറഞ്ഞത്. പിന്നീട് അതൊക്കെ ചാനലുകളില്കാണിച്ചു. ഇങ്ങനെ പരിഹസിച്ച് പുറത്തുവിട്ടു. അതൊക്കെ അതിന്റെ വഴിക്ക് പോട്ടെ, ഇതൊക്കെ ആര്ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്ആയിക്കോട്ടെയെന്നാണ് എന്റെ പ്രാര്ത്ഥനയെന്നും ഷീല പ്രതികരിച്ചു.


Post A Comment: