മമ്പാട്ടെ മൂന്ന് ആദിവാസി കോളനിക്കാര്‍ക്ക് വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണി.

 
മലപ്പുറം : മമ്പാട്ടെ മൂന്ന് ആദിവാസി കോളനിക്കാര്‍ക്ക് വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണി. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന 560 ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത് വനഭൂമിയിലാണെന്ന് വനംവകുപ്പിന്റെ വിചിത്ര ഉത്തരവ്.

പതിറ്റാണ്ടുകളായി ഇതേ ഭൂമിയില്‍ ജീവിച്ചു വരുന്നവര്‍ക്കാണ് കഴിഞ്ഞ നാലു ദിവസം മുന്‍പ് ഇത് വനഭൂമിയാണെന്ന നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ യുടെ ഉത്തരവെത്തിയത്. നെടുഞ്ചേരി മലവാരത്തിലെ 2500 ഏക്കറോളം വനഭൂമിയാണന്നാണ് വനം വകുപ്പിന്റെ അവകാശവാദം. നെടുഞ്ചേരി മലവാരത്തിലെ മാടം, വീട്ടിക്കുന്ന്, കല്ലുവാരി കോളനിക്കാര്‍ വനഭൂമിയാണെന്ന് ഏകപക്ഷീയമായി ഉത്തരവ് ഇറക്കിയതിന്റെ ഞെട്ടലിലാണ് ആദിവാസി കുടുംബങ്ങള്‍.

1977 മുതല്‍ കൈവശഭൂമിക്ക് നികുതി അടച്ചു പോരുന്ന ആദിവാസി കുടുംബങ്ങളോടാണ് ഈ അനീതി. കഴിഞ്ഞയാഴ്ച വരേയും നികുതി സ്വീകരിച്ച വില്ലേജ് ഓഫീസ് അധികൃതര്‍ നികുതി സ്വീകരിക്കാതെ കോളനിക്കാരെ മടക്കി അയക്കുകയാണിപ്പോള്‍. താമസം വനഭൂമിയിലാണെന്ന ഒറ്റ ഉത്തരവിലൂടെ ഈ ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്.

Post A Comment: