സംസ്ഥാനമെങ്ങുമുണ്ടായ കനത്തമഴയില്‍ വ്യാപക നാശനഷ്ടവും ഉരുള്‍പൊട്ടലും. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചു

തിരുവനന്തപുരം : സംസ്ഥാനമെങ്ങുമുണ്ടായ കനത്തമഴയില്വ്യാപക നാശനഷ്ടവും ഉരുള്പൊട്ടലും. മഴക്കെടുതിയില്മൂന്നുപേര്മരിച്ചു. പാലക്കാട് അട്ടപ്പാടിയില്കക്കൂസ് കുഴിയില്വീണ് ബാലികയും കണ്ണൂര്ജില്ലയില്തെങ്ങുവീണ് ഒരാളും പാറമടയില്നിന്ന് കല്ല് തലയില്വീണ് ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്. നിരവധി വീടുകള്തകര്ന്നു. നദികള്കരകവിഞ്ഞു. ജലസംഭരണികള്തുറന്നു. കോട്ടയത്തും തൃശൂരിലും ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിന്ഗതാഗതം മുടങ്ങി. റോഡിലേക്ക് മണ്ണിടിഞ്ഞ് പലയിടത്തും ഗതാഗതം നിലച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്നമേഖലകളിലെ വീടുകളില്വെള്ളം കയറി.
അട്ടപ്പാടി, തട്ടേക്കാട്, മൂന്നാര്‍, ബൈസന്ബാലി എന്നിവിടങ്ങളില്ഉരുള്പൊട്ടി. കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലായി. രണ്ടുദിവസം കൂടി മഴ തുടരാന്സാധ്യതയുള്ളതിനാല്ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കടലാക്രമണവും രൂക്ഷമായി. ജില്ലാ കലക്ടര്മാരും മറ്റ് ഉദ്യോഗസ്ഥരും മുന്കരുതല്നടപടികള്സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു.
തൃശൂര്റെയില്വേ സ്റ്റേഷനും കോട്ടപ്പുറത്തിനുമിടയില്ട്രാക്കില്മണ്ണിടിഞ്ഞു വീണ് ട്രെയിന്ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മണ്ണിടിഞ്ഞത്. റെയില്വേയും അഗ്നിശമനസേനയും മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്. കോട്ടയം ചിങ്ങവനത്ത് മതിലിടിഞ്ഞതിനെ തുടര്ന്ന് വലിയ കല്ലുകള്വീണ ട്രാക്കിലൂടെ ട്രെയിന്കടന്നുപോയെങ്കിലും വന്ദുരന്തം ഒഴിവായി. ഗുരുവായൂര്‍-എടമണ്പാസഞ്ചറാണ് ദുരന്തത്തില്നിന്ന് രക്ഷപ്പെട്ടത്. പൂവന്തുരുത്ത് പാലത്തോടുചേര്ന്ന ഭാഗം ഞായറാഴ്ച രാവിലെ പത്തോടെയാണ് ഇടിഞ്ഞുവീണത്. രണ്ടു മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു.
പാലക്കാട് ഓടപ്പെട്ടി ഊരില്രംഗന്റെയും വള്ളിയുടെയും മകള്ആതിര(7)യാണ് വീടിനോട് ചേര്ന്നുള്ള സെപ്റ്റിക് ടാങ്ക് കുഴിയില്വീണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കണ്ണൂര്ജില്ലയില്തെങ്ങുവീണ് ചെറുകുന്ന് മടക്കര ഓട്ടക്കണ്ണന്മുഹമ്മദുകുഞ്ഞി(67)യും പാനൂര്കല്ലുവളപ്പില്പുവ്വത്തിന്കീഴില്പാറമടയില്നിന്ന് കല്ല് തലയില്വീണ് കര്ണാടക ജാഗിരി സ്വദേശി ക്രിസ്തുരാജു(20)മാണ് മരിച്ചത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്വിവിധ സ്ഥലങ്ങളില്ഉരുള്പൊട്ടി നിരവധി വീടുകള്തകര്ന്നു. നാലോളം ഊരുകള്ഒറ്റപ്പെട്ടു. മണ്ണാര്ക്കാട്- ആനക്കട്ടി  ചുരം റോഡില്മലയിടിഞ്ഞു ഗതാഗതം നിലച്ചു.
മൂന്നാറില്കൊച്ചി-മധുര ദേശീയപാതയിലും ബൈസണ്വാലി മുത്തന്മുടിയിലും ഉരുള്പൊട്ടി. ആളപായമില്ല. മൂന്നാറില്ഉരുള്പൊട്ടലില്ഒരു വാഹനം ഒലിച്ചുപോയി. മറ്റൊരു വാഹനം രണ്ടാംമൈലില്മണ്ണിനടിയില്പ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവര്അത്ഭുതകരമായി രക്ഷപെട്ടു. മൂന്നാറില്നിന്ന് അടിമാലിയിലേക്കുള്ള വാഹന ഗതാഗതം പൂര്ണമായി നിലച്ചു. വെള്ളത്തൂവലില്രണ്ടിടത്ത് മണ്ണിടിഞ്ഞ് അടിമാലി - രാജാക്കാട് റോഡിലും ഗതാഗതം തടസപ്പെട്ടു.
കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലായി. ഹരിപ്പാട്ട് 23 വീടുകള്തകര്ന്നുകൊല്ലം ജില്ലയില്‍ 19 വീടുകള്തകര്ന്നു. എറണാകുളം ജില്ലയിലെ തോപ്പുംപടിയില്നിന്ന് മീന്പിടിക്കാന്പോയ ബോട്ട് മുങ്ങി. 10 തൊഴിലാളികളെയും മറ്റൊരു ബോട്ട് രക്ഷിച്ചു. കോതമംഗലം തട്ടേക്കാടിനടുത്ത് ഞായപ്പിള്ളിയില്ഉരുള്പൊട്ടി. 10 വീടുകള്ഒറ്റപ്പെട്ടു.
കോട്ടയം ജില്ലയില്കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ് കനത്തമഴ. കുമരകം, കുറവിലങ്ങാട് ഭാഗങ്ങള്വെള്ളപ്പൊക്ക ഭീഷണിയിലാണ്. പത്തനംതിട്ടയില്പമ്പാനദിയില്ജലനിരപ്പ് ഉയര്ന്നു.
ഇടുക്കി ഡാമില്ജലനിരപ്പ് 50 ശതമാനമായി. ഞായറാഴ്ച 2356.10 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്ജലനിരപ്പ് 125 അടിയായി. കോഴിക്കോടും വയനാട്ടിലും മഴ ശക്തമായി തുടരുന്നു


Post A Comment: