കുഞ്ഞ് പിറന്നാല്‍ പിതാവിന് 15 ദിവസത്തെ 'അച്ഛന്‍ അവധി' അനുവദനീയമായിട്ടുള്ളത്.

ന്യൂഡല്ഹി: സ്ത്രീകള്ക്ക് പ്രസവാവധി നല്കുന്ന മാതൃകയില്കുഞ്ഞ് പിറന്നാല്ഇനി പിതാവിനും അവധി. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് അച്ഛനും അവധി വ്യവസ്ഥ ചെയ്യുന്ന ബില്അടുത്ത പാര്ലമെന്റ് സമ്മേളനത്തില്അവതരിപ്പിച്ചേക്കും
സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലുമുള്ള എല്ലാ തൊഴില്സ്ഥാപനങ്ങളെയും ബില്ലിന്റെ പരിധിയില്കൊണ്ടുവരാനാണ് നീക്കം. നിലവില്കേന്ദ്രസര്ക്കാര്ജീവനക്കാര്ക്ക് മാത്രമാണ് കുഞ്ഞ് പിറന്നാല്പിതാവിന് 15 ദിവസത്തെ 'അച്ഛന്അവധി' അനുവദനീയമായിട്ടുള്ളത്.
കുഞ്ഞിനെ സംബന്ധിച്ച ഉത്തരവാദിത്തം അമ്മയ്ക്കും അച്ഛനും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ കുഞ്ഞുണ്ടാവുന്നതു മുതലുള്ള കുറച്ചുദിവസങ്ങള്അമ്മയും അച്ഛനും ഒരുപോലെ കുഞ്ഞിനടുത്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ബില്കൊണ്ടുവരുന്ന  കോണ്ഗ്രസ് എംപി രാജീവ് സത് അഭിപ്രായപ്പെട്ടു.
അവധിയുടെ ദൈര്ഘ്യം മൂന്ന് മാസത്തേക്ക് ഉയര്ത്താന്പറ്റുമോ എന്ന കാര്യം ബില്അവതരിപ്പിക്കുന്നതിനൊപ്പം ചര്ച്ചയില്കൊണ്ടുവരാന്ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബില്പാസ്സായാല്രാജ്യത്തെ 32 കോടിയോളം വരുന്ന പുരുഷന്മാര്ക്ക് ഭാര്യയുടെ പ്രസവാവധി സമയം ഭാര്യക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാനാവും. അവധിയുടെ പരിധിയില്വരുന്ന തൊഴില്മേഖല വിപുലീകരിക്കുമെങ്കിലും അവധി ദിനങ്ങള്‍ 15ല്കൂടാന്സാധ്യതയില്ലെന്നാണ് സൂചന.
പേരന്റല്ബെനഫിറ്റ് സ്കീം എന്ന പേരില്പുരുഷന്മാര്ക്ക് പെറ്റേണിറ്റി ആനുകൂല്യങ്ങള്ലഭ്യമാക്കുന്ന പദ്ധതി കേന്ദ്രസര്ക്കാര്തയ്യാറാക്കേണ്ടതാണെന്നും രാജീവ് സത് ആവശ്യപ്പെട്ടു. പെറ്റേണിറ്റി ലീവ് എന്നത് യാഥാര്ഥ്യമാവുന്നതോടെ കുടുംബത്തില്ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഉത്തരവാദിത്തങ്ങള്തുല്യമായി വിഭജിക്കപ്പെടുന്നത് ബന്ധങ്ങളുടെ ദൃഢത വര്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ പ്രസവാവാധി 12 ആഴ്ച്ചയില്നിന്ന് 26 ആഴ്ച്ചയായി വര്ധിപ്പിച്ചുകൊണ്ടുള്ള നിയമഭേഗദതി വര്ഷമാദ്യം നിലവില്വന്നിരുന്നു


Post A Comment: