പുതിയഭരണഘടനാരൂപീകരണത്തിന്റെ ഭാഗമായി മുഴുവന്‍ പാര്‍ടികളുമായും നടത്തിയ ചര്‍ച്ചയിലാണ് അവിഭക്ത രാജ്യമെന്നത് ഒറ്റക്കെട്ടായി അംഗീകരിച്ചത്.


കൊളംബോ:'ഏകീകൃത' രാജ്യത്തില്‍നിന്ന് 'ഏകാത്മക' രാജ്യമായി ശ്രീലങ്കയെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പുതിയഭരണഘടനാരൂപീകരണത്തിന്റെ ഭാഗമായി മുഴുവന്‍ പാര്‍ടികളുമായും നടത്തിയ ചര്‍ച്ചയിലാണ് അവിഭക്ത രാജ്യമെന്നത് ഒറ്റക്കെട്ടായി അംഗീകരിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പ്രധാന വാഗ്ദാനമായിരുന്നു പുതിയ ഭരണഘടന. നിലവില്‍ ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമാകുംവിധമാണ് ഇതെന്നും പ്രഖ്യാപിച്ചിരുന്നു. സഭയ്ക്കുള്ളിലും പുറത്തും ഭരണഘടനയുടെ കരട് റിപ്പോര്‍ട്ട് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇടക്കാല റിപ്പോര്‍ട്ടിലാണ് 'ഏകീകൃത' രാജ്യത്തില്‍ നിന്ന് 'ഏകാത്മക' രാജ്യമായി മാറുമെന്ന് വ്യക്തമാക്കിയത്. തമിള്‍ നാഷണല്‍ അലയന്‍സ് (ടിഎന്‍എ) അടക്കം നിര്‍ദ്ദേശത്തെ അനുകൂലിച്ചു. പൊതുചര്‍ച്ചയ്ക്കുവച്ചശേഷമേ കരടിന് അന്തിമരൂപം നല്‍കൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. 1978ലെ ഭരണഘടനയാണ് നിലവിലേത്.


Post A Comment: