പാട്ടുവെച്ചു ആഘോഷം നടത്തിയിരുന്ന സംഘവുമായി തര്‍ക്കമുണ്ടാകുകയും
കുന്നംകുളം: ആര്‍ത്താറ്റില്‍ പെരുന്നാള്‍ ആഘോഷത്തിനിടയില്‍ സംഘര്‍ഷം മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. ആര്‍ത്താററ് തെങ്ങുങ്ങല്‍ വിജീഷ് ( 38 ) സഹോദരന്‍ വിനു (40) വളപ്പില്‍പറമ്പില്‍ ഷാലു മകന്‍ ഋഷിരാജ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത് .വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. ബാവപള്ളി സെന്റ് മേരീസ് ആഘോഷ കമ്മിറ്റി  അംഗങ്ങളുടെ വീട്ടിലേക്ക് മേളക്കാരുമായി പോകും വഴി ചേയ്മ്പ നഗ ഗാ പരിസരത്തുവെച്ച് അവിടെ പാട്ടുവെച്ചു ആഘോഷം നടത്തിയിരുന്ന സംഘവുമായി തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അവര്‍ ആക്രമിക്കുകയായിരുന്നു. .വിവിധ സ്ഥലങ്ങളി നിന്നും യുവാക്ക സംഘമായി ഇവിടെ പലപ്പോഴും വരികയും ഒത്തുകൂടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യാറുള്ളതായി പറയപെടുന്നു .ഇത്, ചില യുവാക്കള്‍ ചോദ്യം ചെയ്യുകയും തക്കം ഉണ്ടാകുകയും ചെയ്തിരുന്നു . ഇതിലുള്ള ദേഷ്യമാണ്  ബാവ പള്ളി റോഡിലെ കമ്മിറ്റിക്കാരുടെ ആഘോഷത്തിന് നേരെ ആക്രമണം ഉണ്ടാകാന്‍ കാരണമെന്ന് പറയപെടുന്നു. പരിക്കേറ്റവരെ കുന്നംകുളത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ചില യുവാകളെ പോലീസ് കസ്റ്റടിയില്‍ എടുക്കുകയും ചില പ്രതികള്‍ പോലീസ്സ്റ്റേഷനില്‍ നിന്ന് രക്ഷപെടുകയും ചെയ്തതായി പറയപെടുന്നു എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ കുന്നംകുളം പോലീസ് തയ്യാറായിട്ടില്ല

Post A Comment: