കുപ്പിക്കഴുത്ത് ഒഴിവാക്കി പട്ടാളം റോഡ് വികസിപ്പികാനുള്ള നടപടികള്‍ വൈകും. പട്ടാളം റോഡ് വികസന ഫയല്‍ ജില്ലാ തപാല്‍ വകുപ്പ് തിരിച്ചയച്ചു

തൃശൂര്‍: കുപ്പിക്കഴുത്ത് ഒഴിവാക്കി പട്ടാളം റോഡ് വികസിപ്പികാനുള്ള നടപടികള്‍   വൈകും. പട്ടാളം റോഡ് വികസന ഫയല്‍ ജില്ലാ തപാല്‍ വകുപ്പ് തിരിച്ചയച്ചു. കേന്ദ്രമന്ത്രിസഭയും, തപാല്‍വകുപ്പിെന്റ കേരള റീജനും അംഗീകരിച്ച ധാരണാപത്രത്തില്‍ കൈമാറ്റ കരാര്‍ മൂന്ന് മാസത്തിനുള്ളില്‍ ഒപ്പു വെയ്ക്കണമെന്ന ആവശ്യമുയര്‍ന്നതു കൊണ്ടാണ് ജില്ലാ തപാല്‍ വകുപ്പ് ഫയല്‍ തിരിച്ചയച്ചത്. സംശയ ദുരീകരണം നടത്തുകയോ, പുതിയ കരാര്‍ തയ്യാറാക്കുകയോ ചെയ്യണമെന്ന് തപാല്‍ വകുപ്പ് കോര്‍പ്പറേഷനെ അറിയിച്ചു. എന്നാല്‍ തപാല്‍ വകുപ്പിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. നടപടികള്‍ വൈകിച്ചത് തപാല്‍ വകുപ്പായതിനാല്‍ മറ്റൊരു കരാറിന് തങ്ങള്‍ തയ്യാറെല്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.. കഴിഞ്ഞ മേയിലാണ് പോസ്റ്റ് ഓഫിസ് മാറ്റം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. 2014 -ലാണ് നടപടിയാരംഭിച്ചത്. റോഡ് വികസനത്തിന് പോസ്റ്റ് ഓഫിസ് വിട്ടുനല്‍കുമ്പോള്‍ പകരം ഭൂമിയും കെട്ടിടവും കോര്‍പ്പറേഷന്‍ കൈമാറണമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഇത് സംബന്ധിച്ച കരാറില്‍ 2016 സെപ്റ്റംബര്‍ തപാല്‍ വകുപ്പുമായി കോര്‍പ്പറേഷന്‍ കരാര്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. കെട്ടിടം പൊളിച്ചാലും പോസ്റ്റ്ഓഫിസ് സ്ഥലം കൈമാറിക്കിട്ടണമെങ്കില്‍ കേന്ദ്രമന്ത്രിസഭ തീരുമാനം വേണമെന്നതായിരുന്നു കോര്‍പ്പറേഷനെ അലട്ടിയിരുന്നത്. എന്നാല്‍ നിരന്തര ഇടപെടലിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പട്ടാളം റോഡിലെ മറ്റൊരു സ്ഥലത്ത് പോസ്റ്റ് ഓഫിസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കേന്ദ്ര ധാനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി സംസ്ഥാന റീജണല്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തിരുവനന്തപുരത്തെ കേന്ദ്ര തപാല്‍ വകുപ്പിനെ തുടര്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് നിന്നു തൃശൂര്‍ തപാല്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിന് ഫയല്‍ നല്‍കിയത്. ധാരണാപത്രത്തില്‍ കരാര്‍ ഒപ്പുവെയ്ക്കാന്‍ മൂന്ന് മാസ കാലാവധിയെന്ന് രേഖപ്പെടുത്തിയിരുന്നതനുസരിച്ച് കഴിഞ്ഞ ജൂലായില്‍ സമയം കഴിഞ്ഞിരുന്നു. ഈ വാചകം ചൂണ്ടിക്കാട്ടിയാണ് സംശയ ദുരീകരണമെന്ന വാദവുമായി ജില്ലാ തപാല്‍വകുപ്പ് ഫയല്‍ തിരിച്ചയച്ചത്. കരാര്‍ പുതുക്കേണ്ടി വന്നാല്‍ പട്ടാളം റോഡ് വികസനം യഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും

Post A Comment: