അഞ്ചു തൊഴിലാളികളും ഒരു കുട്ടിയുമാണ് മരിച്ചത്


മുംബൈ: മുംബൈയിലെ ജുഹുവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. അഞ്ചു തൊഴിലാളികളും ഒരു കുട്ടിയുമാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
പതിനൊന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ എട്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഏതാനും തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള അഗ്‌നിശമന സേനയുടെ ശ്രമം പുരോഗമിക്കുകയാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

13 നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ടു സ്ത്രീകളുമുണ്ട്.

Post A Comment: