ചില ഓഹരി ഉടമകളും ഡയറക്ടറും ചേര്‍ന്ന് ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും കൂടുതല്‍ ലാഭം ലഭിച്ച ഈ വര്ഷം ഓഹരിയുടമകള്‍ക്ക് മികച്ച ലാഭവിഹിതവും ലഭിക്കുമെന്നും

കുന്നംകുളം :ഓഹരി ഉടമകളെ ആശങ്കയിലാഴ്ത്താനുള്ള ചിലരുടെ ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ് എം എലിന് മുന്‍പില്‍ നടന്ന സംഘര്‍ഷമെന്നു ബി ആര്‍ ഡി ഡയറക്ടര്‍ സി കെ അപ്പുമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം 27 ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തില്‍ ഓഹരിയുടമകളുടെ ലാഭ വിഹിതം വിതരണം ചെയ്യാനിരിക്കെയാണ് ചില ഓഹരി ഉടമകളും ഡയറക്ടറും ചേര്‍ന്ന് ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും കൂടുതല്‍ ലാഭം ലഭിച്ച ഈ വര്ഷം ഓഹരിയുടമകള്‍ക്ക് മികച്ച ലാഭവിഹിതവും ലഭിക്കുമെന്നും അപ്പുമോന്‍ പറഞ്ഞു. ഓഹരികള്‍ കമ്പനി ക്ക് തിരികെ വാങ്ങാനകില്ല എന്നും അത് ഓഹരിയുടമകള്‍ തമ്മില്‍ നടക്കുന്ന ഇടപാടാണെന്നും അദ്ദേഹം പറഞ്ഞു.  ബി ആര്‍ ഡി യിലുള്ള ഷെയറുകള്‍ തിരിച്ചെടുത്തു പണം തിരികെ നല്കനമെന്നാവശ്യപെട്ടു ഒരു വിഭാഗം ഓഹരിയുടമകള്‍ ബി ആര്‍ ഡി ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള എസ് എം എല്‍ എന്ന സ്ഥാപനത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടത്തെ ജീവനകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
വാര്‍ത്തസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ ടി കെ സുരേന്ദ്രന്‍, പി പി ആന്‍റണി, എം സുധീഷ്‌, ജനറല്‍ മാനേജര്‍ പി ജെ റാഫേല്‍ എന്നിവരും പങ്കെടുത്തു.

Post A Comment: