ഒല്ലൂര്‍ എം.എല്‍.എ അഡ്വ. കെ.രാജന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി

കുതിരാനില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന ഗതാതക്കുരുക്കിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂര്‍ എം.എല്‍.എ അഡ്വ. കെ.രാജന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് എം.എല്‍.എ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ച് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശം കരാറുകാരും ദേശീയപാത അതോറിറ്റിയും നടപ്പാക്കാത്ത സാഹചര്യത്തിലാണ് അടയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എം.എല്‍.എ വകുപ്പ് മന്ത്രിക്കാണ് കത്ത് നല്‍കിയത്.
ഇതിനെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രിഎ.സി. മൊയ്തീന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് കൂടിയാലോചന നടത്തി. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സെപ്തംബര്‍ 13ന് വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍  ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി അടിയന്തിര ഇടപെടല്‍ നടത്താന്‍ നാളെ(സെപ്തം.9) രാവിലെ 11ന് ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാലക്കാട് ഡി.എല്‍.ഒ പ്രാഥമിക ചര്‍ച്ച നടത്തി. കുതിരാന്‍ തുരങ്കനിര്‍മ്മാണത്തിലെ ആദ്യഘട്ട നഷ്ടപരിഹാരം ജില്ലാ കളക്ടര്‍ അനുവദിച്ചതായും കെ.രാജന്‍ എം.എല്‍.എ അറിയിച്ചു.

Post A Comment: