കോര്‍പ്പറേഷന്‍ ഭരണസമിതിയെ പുറത്താക്കാന്‍ ബി.ജെ.പി.യുടെ പിന്തുണ തേടില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍.

തൃശൂര്‍: കോര്‍പ്പറേഷന്‍ ഭരണസമിതിയെ പുറത്താക്കാന്‍ ബി.ജെ.പി.യുടെ പിന്തുണ തേടില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബി.ജെ.പി കോണ്‍ഗ്രസിന്റെ മുഖ്യശത്രുവാണ്. അവരുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാകില്ല. നോട്ടം കൊണ്ടോ വാക്കു കൊണ്ടോ ബന്ധം ഉണ്ടാകില്ലെന്നും പ്രതാപന്‍ പറഞ്ഞു. കോര്‍പ്പറേഷന് അകത്തോ പുറത്തോ ബി.ജി.പി.യുമായി യാതൊരു രാഷ്ട്രീയ സൗഹൃദവുമുണ്ടാകില്ലെന്നും പ്രതാപന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗമാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ തീരുമാനിച്ചത്. അതേസമയം അവിശ്വാസ പ്രമേയത്തെ നേരിടുന്നതിന് എല്‍.ഡി.എഫ് നീക്കം ആരംഭിച്ചു. കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് പാര്‍ല്‌മെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും.Post A Comment: