ഏതാനും നാളുകളായി ഈ മേഖലയിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം പതിവാണ്.

കണ്ണൂർ∙ കോളയാട് - നെടുംപൊയിൽ കറ്റ്യാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. നാല് സിപിഎം പ്രവർത്തകർക്കും മൂന്ന് ബിജെപി പ്രവർത്തകർക്കും പരുക്കേറ്റു. പരുക്കേറ്റവർ തലശേരി, പേരാവൂർ, കൂത്തുപറമ്പ് ആശുപത്രികളിൽ ചികിൽസ തേടി.
ഏതാനും നാളുകളായി ഈ മേഖലയിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം പതിവാണ്. പേരാവൂർ എസ്ഐ കെ.വി. സ്മിതേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്

Post A Comment: