ടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍മ്മാതാവ് ലിബര്‍ട്ടി  ബഷീറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു മൊഴിയെടുത്തത്‌. ദിലീപിനെതിരേ നിരവധി ആരോപണങ്ങ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബട്ടി ബഷീ. തനിക്കെതിരേ സിനിമാ മേഖലയി നിന്നുള്ളവ ഗൂഢാലോചന നടത്തിയാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്റെ മൊഴി രേഖപ്പെടുത്താ അന്വേഷണ സംഘം തീരുമാനിച്ചത്. ദിലീപിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ടാണ് നിരവധി ആരോപണങ്ങള് ലിബര്‍ട്ടി  ബഷീര്‍ പുറത്തുപറഞ്ഞത്. മഞ്ജുവിനേയും കാവ്യയേയും ഒരുമിച്ച് കൊണ്ട് പോവുക എന്നതായിരുന്നു ദിലീപിന്റെ ഉദ്ദേശം എന്ന് ലിബര്‍ട്ടി പറഞ്ഞിരുന്നു. മഞ്ജുവിനെ ഭാര്യയായും കാവ്യയെ ചിന്നവീടായും ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ മഞ്ജു വാര്യര്‍ ഇതിനെ ശക്തമായി എതിര്‍ത്തതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പറയുന്നു. ഗൂഢാലോചനയെന്ന് പറയുന്നുണ്ടല്ലോ. മഞ്ജുവിന്റെ അടുത്ത സുഹൃത്താണ് അക്രമിക്കപ്പെട്ട നടി. അപ്പോള്‍ ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാല്‍ മഞ്ജുവും ഞാനും ശ്രീകുമാറുമാണ് എന്നാണോ എന്നും ബഷീര്‍ ചോദിക്കുന്നു.
ദിലീപിന് താനുമായും ശ്രീകുമാറുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സംഘടന തകര്‍ക്കുന്നതിലുള്‍പ്പെടെ കാര്യങ്ങളെത്തിയപ്പോഴാണ് ബന്ധം വഷളായതെന്നും ബഷീര്‍ പറയുന്നു. പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന മനുഷ്യനാണ് ദിലീപ് എന്നതില്‍ തര്‍ക്കിമില്ലെന്നും. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളും ഫോണുമെല്ലാം ദിലീപിന്റെ കൈവശമുണ്ടെന്നും എന്നെങ്കിലും പുറത്ത് വന്നാല്‍ ദിലീപ് ഉറപ്പായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുമെന്നും പകപോക്കുമെന്നും ബഷീര്‍ പറയുന്നു. ദിലീപിന്റെ അറസ്റ്റൊന്നും സിനിമ മേഖലയെ ബാധിക്കില്ലെന്നും ഇയാളുടെ അറസ്റ്റിന് ശേഷം നാല് ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റായതെന്നും അതില്‍ തന്നെ വലിയ താരങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എന്നിട്ടാണ് ഹിറ്റായതെന്നും ബഷീര്‍ പറയുന്നു. രാംലീല എന്ന സിനിമയെ ദിലീപിന്റെ അറസ്റ്റ് ബാധിക്കില്ല. അത് നല്ല സിനിമയാണെങ്കില്‍ വിജയിക്കും അത്ര തന്നെ. ദിലീപില്ലെങ്കില്‍ ഹിറ്റാവില്ലെന്നതൊക്കെ ദിലീപന്റെ ആളുകള്‍ പറഞ്ഞ് നടക്കുന്നതാണെന്നും പറയുന്നു. പിന്നെ ദിലീപ് അമ്മ എന്ന സംഘടനയിലെ അംഗമായിരുന്നു എന്നോര്‍ക്കണം. സംഭവത്തില്‍ വാസ്തവം ഉള്ളത്‌കൊണ്ട് മാത്രമാണ് സംഘടന മിണ്ടാതിരിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.


Post A Comment: