ഒന്നര വയസുകാരിയുടെ വള ഊരിയെടുത്ത കേസില്‍ യുവാവ് അറെസ്റ്റില്‍.

കുന്നംകുളം: ഒന്നര വയസുകാരിയുടെ വള ഊരിയെടുത്ത കേസില്‍ യുവാവ് അറെസ്റ്റില്‍. പട്ടാമ്പി പള്ളിപുറം ഒറ്റകണം വീട്ടില്‍ ഖാദര്‍ മകന്‍ സൈനുദീന്‍ (42) ആണ് അറെസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുന്നംകുളം ബസ്‌ സ്റ്റാന്‍ഡില്‍ ആല്‍ത്തറ ഭാഗത്തേക്കുള്ള ബസ്‌ കാത്തു നില്‍ക്കുന്നതിനിടയില്‍ വൈലത്തൂര്‍ സ്വദേസിനിയുടെ മകളുടെ കയ്യില്‍ നിന്നും സൈനുദീന്‍ സ്വര്‍ണ വള ഊരിയെടുക്കുകയായിരുന്നു. മോഷണം കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

Post A Comment: