ബാലലൈംഗികപീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സദുദ്ദേശത്തോടെയും ദുരുദ്ദേശത്തോടെയും ഉള്ള സ്പര്‍ശനങ്ങള്‍ വിവേചിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ്

ന്യൂഡല്ഹിബാലലൈംഗികപീഡനങ്ങള്വര്ധിക്കുന്ന സാഹചര്യത്തില്സദുദ്ദേശത്തോടെയും ദുരുദ്ദേശത്തോടെയും ഉള്ള സ്പര്ശനങ്ങള്വിവേചിച്ചറിയാന്കുട്ടികളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ് എന്സിഇആര്ടി. പുസ്തകങ്ങളുടെ പുറം ചട്ടയുടെ ഉള്ളിലായി നല്ല സ്പര്ശനം ചീത്തസ്പര്ശനം എന്നിവ എന്താണെന്നും ചീത്തസ്പര്ശനങ്ങളെ എങ്ങിനെ നേരിടാമെന്നും കുട്ടികളെ ബോധവത്കരിക്കാനൊരുങ്ങുകയാണ് എന്സിഇആര്ടി.കുറിപ്പുകളിലൂടെയും ചിത്രീകരണങ്ങളിലൂടെയുമാകും വിഷയം കുട്ടികളിലേക്കെത്തിക്കുന്നത്
കേന്ദ്രസംസ്ഥാന സര്ക്കാരുകള്അച്ചടിക്കുന്ന പുസ്തകങ്ങളില്ഇത്തരം ചിത്രീകരണങ്ങള്ഉള്ക്കൊള്ളിക്കണമെന്ന നിര്ദേശവും എന്സിഇആര്ടി മുന്നോട്ടുവെച്ചു. അടുത്ത ഘട്ടത്തില്എന്സിഇആര്ടി അച്ചടിക്കുന്ന എല്ലാ പുസ്തകങ്ങളിലും ഇത്തരം കാര്യങ്ങള്ഉള്ക്കൊള്ളിക്കണമെന്നും നിര്ദേശമുണ്ട്‌.
ഹെല്പ് ലൈന്നമ്പറുകളും പോക്സോ ആക്ടിനെ കുറിച്ചും ദേശീയ ബാലാവകാശ കമ്മീഷനെ കുറിച്ചുമുള്ള ലഘുവിവരവും എന്സിഇആര്ടി അച്ചടിക്കുന്ന പുസ്കത്തില്ഉള്ക്കൊള്ളിക്കും.
വനിതശിശു ക്ഷേമ മന്ത്രാലയമാണ് ഇത്തരമൊരു നിര്ദേശവുമായി തങ്ങളെ സമീപിച്ചതെന്നും തങ്ങളത് സ്വീകരിക്കുകയായിരുന്നെന്നും എന്സിഇആര്ടി ഡയറക്ടര്ഋഷികേശ് സേനാപതി അറിയിച്ചു.
'ഇതുമായി ബന്ധപ്പെട്ട പ്രത്യേക മാര്ഗ്ഗനിര്ദേശങ്ങള്ലളിതമായ ഭാഷയില്അടുത്ത ഘട്ടം മുതല്എന്സിഇആര്ടി പുസ്തകത്തിന്റെ പുറം ചട്ടയുടെ ഉള്വശത്ത് ഉള്ക്കൊള്ളിക്കും. സദുദ്ദേശത്തോടെയും ദുരുദ്ദേശത്തോടെയും ഉള്ള സ്പര്ശനത്തെ കുറിച്ച് പ്രത്യേക ചിത്രീകരണങ്ങളും ചേര്ക്കും.
കുട്ടികള്ക്കും രക്ഷിതാക്കള്ക്കും ഇത്തരം കേസുകള്റിപ്പോര്ട്ട് ചെയ്യാന്പ്രത്യേക ഹെല്പ് ലൈന്നമ്പറുകളും അതോടൊപ്പം ഉണ്ടാകും', അദ്ദേഹം പറയുന്നു
അടുത്തിടെ ഗുഡ്ഗാവ് റയാന്ഇന്റര്നാഷണല്സ്കൂളില്ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിനിടയാക്കിയ സംഭവമാണ് ഇത്തരമൊരു നീക്കത്തിനു കാരണം.


Post A Comment: