സ്‍കൂളില്‍ അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മദ്യം വാങ്ങിപ്പിക്കുകയും കോഴിക്കറി പാചകം ചെയ്യിക്കുകയും ചെയ്‍തത്


ഭോപ്പാല്‍: മധ്യപ്രദേശിലെ സ്കൂളില് അധ്യാപക ദിനത്തില് വിദ്യാര്ത്ഥികളെക്കൊണ്ട് മദ്യം വാങ്ങിപ്പിക്കുകയും കോഴിക്കറി പാചകം ചെയ്യിക്കുകയും ചെയ്തത് വിവാദത്തില്‍. കാങ്കര് ജില്ലയിലെ നര്ഹര്പൂര് ബ്ലോക്കിലുള്ള ജംഗാവ് ഹൈസ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വിദ്യാര്ത്ഥികളില്നിന്ന് പിരിച്ചെടുത്ത തുകയ്ക്കാണ് മദ്യവും മാംസവും വാങ്ങിച്ചതെന്നാണ് ആരോപണം. സംഭവം ശ്രദ്ധയില്പ്പെട്ട രക്ഷിതാക്കളാണ് അധ്യാപകരുടെ പ്രവൃത്തികള് പുറത്തുകൊണ്ടുവന്നത്.  സ്കൂളിലെ അധ്യാപകരെ പലപ്പോഴും മദ്യപിച്ച നിലയില് കണ്ടിട്ടുണ്ടെന്നും ഒരിക്കല് ഇവര് ഒരു പെണ്കുട്ടിയെ മാനഭംഗപ്പെടുത്താന് ശ്രമിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള് ആരോപിക്കുന്നു.

സെപ്റ്റംബര് അഞ്ചിന് സ്കൂള് പ്രവൃത്തിസമയം കഴിഞ്ഞശേഷമാണ് സംഭവം നടന്നത്. വിദ്യാര്ത്ഥികളില്നിന്ന് പിരിച്ചെടുത്ത പണംകൊണ്ട് ആണ്കുട്ടികളെക്കൊണ്ടാണ് അധ്യാപകര് കോഴിയിറച്ചിയും മദ്യവും വാങ്ങിപ്പിച്ചത്. തുടര്ന്ന് ഹോസ്റ്റല് അടുക്കളയില്വെച്ച് ഇവരെക്കൊണ്ടുതന്നെ മാംസം പാകംചെയ്യിച്ചു. വിദ്യാര്ത്ഥികള് തന്നെയാണ് അധ്യാപകര്ക്ക് ഭക്ഷണം വിളമ്പിനല്കിയത്. എന്നാല്‍, അധ്യാപകര് വിദ്യാര്ത്ഥികളുടെ മുന്നില്വെച്ചാണോ മദ്യപിച്ചത് എന്ന് വ്യക്തമല്ല.

കഴിഞ്ഞ മാസം മദ്യപിച്ച് ലക്കുകെട്ട ഒരു അധ്യാപകന് ഒരു പെണ്കുട്ടിയെ മാനഭംഗപ്പെടുത്താന് ശ്രമിച്ചെന്നും അന്ന് ഇതിനെതിരെ നാട്ടുകാര് പ്രതികരിച്ചിരുന്നെന്നും രക്ഷിതാക്കള് പറയുന്നു. പിന്നീട്  തുക നല്കിയാണ് നാട്ടുകാരുടെ വായടപ്പിച്ചതെന്ന് രക്ഷിതാക്കള് ആരോപിക്കുന്നു. സംഭവം ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്നും ഇതില് അന്വേഷണം ആരംഭിച്ചെന്നും ഡിഇഒ ടിആര് സാഹു പറഞ്ഞു
Post A Comment: