അണ്ടര്‍-17 ലോകകപ്പിനുള്ള 21 അംഗ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ തൃശൂര്‍ സ്വദേശിയും. തൃശൂര്‍ ഒല്ലൂക്കര സ്വദേശി കണ്ണോളി വീട്ടില്‍ പ്രവീണിന്റെ മകന്‍ രാഹുലാണ് ടീമിലിടം പിടിച്ചത്.

തൃശൂര്‍: അണ്ടര്‍-17 ലോകകപ്പിനുള്ള 21 അംഗ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ തൃശൂര്‍ സ്വദേശിയും. തൃശൂര്‍ ഒല്ലൂക്കര സ്വദേശി കണ്ണോളി വീട്ടില്‍ പ്രവീണിന്റെ മകന്‍ രാഹുലാണ് ടീമിലിടം പിടിച്ചത്. കഴിഞ്ഞ 3 വര്‍ഷമായി ഫുട്‌ബോള്‍ ക്യാമ്പിലെ സ്ഥിരാംഗമാണ് രാഹുല്‍. നിരവധി പരിശീലന മത്സരങ്ങളിലും വിദേശരാജ്യങ്ങളിലടക്കം സൗഹൃദമത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഷൂട്ടിംഗില്‍ മികവ് പുലര്‍ത്തുന്ന മുന്നേറ്റക്കാരനായ രാഹുല്‍ അപ്രതീക്ഷിതവും അതിവേഗത്തിലുമുള്ള നീക്കങ്ങളിലൂടെ സ്‌കോര്‍ ചെയ്യാന്‍ സമര്‍ത്ഥനുമാണ്. റൊണാള്‍ഡോ, ഐ.എം.വിജയന്‍ എന്നിവരാണ് രാഹുലിന്റെ ആരാധകര്‍. തൃശൂരിലെ പീതാംബരന്‍ മാഷിന്റേയും പറപ്പൂരിലെ സെഫറ്റ് ക്യാമ്പിലൂടേയുമാണ് രാഹുല്‍ പരിശീലനം നേടിയത്. രാഹുല്‍ ടീമില്‍ ഇടം നേടിയതില്‍ സന്തോഷമുണ്ടെന്നും കളി കാണാന്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും രാഹുലിന്റെ പിതാവ് പ്രവീണ്‍ പറയുന്നു. രാഹുലിന് ടീമില്‍ ഇടം കിട്ടിയതില്‍ തികഞ്ഞ അഭിമാനമുണ്ടെന്ന് മാതാവ് ബിന്ദു പറഞ്ഞു. മുക്കാട്ടുകര സെന്റ് ജോര്‍ജസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നന്ദനയാണ് സഹോദരി. രാഹുലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയല്‍വാസികളും ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സന്തോഷം പങ്കിട്ടു. അണ്ടര്‍ -17 ലോകകപ്പ് മത്സരം അടുത്ത മാസം 6ന് ഡല്‍ഹിയില്‍ ആരംഭിക്കും

Post A Comment: