പാടൂക്കാട് ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വ്യാപക പരിശോധനയില്‍ കഞ്ചാവുമായി അഞ്ചുപേരെ പിടികൂടി.


തൃശൂര്‍: പാടൂക്കാട് ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വ്യാപക പരിശോധനയില്‍ കഞ്ചാവുമായി അഞ്ചുപേരെ പിടികൂടി. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.വി. റാഫേലിന്റെ നിര്‍ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. രാധാകൃഷ്ണനും സംഘവുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 40 പൊതി കഞ്ചാവുമായി തിരൂര്‍ സ്വദേശികളായ ജോയ്, റിന്റോ, അഭയ്, പാടൂക്കാട് സ്വദേശികളായ രാഹുല്‍, രാജീവ് എന്നിവരെയാണ് പിടികൂടിയത്. ഓണം സ്‌പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ഈ മേഖലയില്‍ എക്‌സൈസ് സംഘം കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി. പ്രസാദ്, ടി.കെ.സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഡിക്‌സണ് വി. ഡേവിസ്, പി.പി.കൃഷ്ണകുമാര്‍, പി. പരമേശ്വരന്‍, സി.എല്‍. ജെയിന്‍, വി.എം.ഹരീഷ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. 

Post A Comment: