സംസ്ഥാന പാതകളിലും നഗര കേന്ദ്രത്തിലും പരസ്യ ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി വെക്കുന്നതുമൂലം അപകട സാധ്യതയേരുന്നു.

കുന്നംകുളം: വഴി മുടക്കി നഗരത്തിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍. സംസ്ഥാന പാതകളിലും നഗര കേന്ദ്രത്തിലും പരസ്യ ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി വെക്കുന്നതുമൂലം അപകട സാധ്യതയേരുന്നു. അനധികൃത പാര്‍ക്കിങ്ങ് മൂലം നഗരത്തിലെ ഗതാഗതം താറുമാറായി നില്‍ക്കുന്നതിനിടയിലാണ് യാത്ര ദുരിതമേറ്റി റോഡുകളിലിലേക്ക് വലിയ പരസ്യ ബോര്‍ഡുകള്‍ ഇറക്കി വെക്കുന്നത്. ഇതുമൂലം പലയിടത്തും ഗതാഗത കുരുക്കുണ്ടാകുന്നത് പതിവാക്കിയിരിക്കുകയാണ്. നഗരസഭയും പോലീസും നല്‍കിയ നിര്ദേശങ്ങള്‍ കാറ്റില്‍ പരാതിയാണ് കടയുടമകള്‍ ഇത്തരം ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി വെക്കുന്നത്. സ്വതവേ വീതി കുറഞ്ഞ കുന്നംകുളത്തെ റോഡുകളില്‍ ഇത്തരം ബോര്‍ഡുകള്‍ക്ക് ഇരുവശത്തും അനധികൃത പാര്‍ക്കിങ്ങും കൂടിയാകുന്നതോടെ കാല്നടയാത്രക്കാര്‍ക്ക് പോലും  അപകട ഭീതിയില്ലാതെ യാത്ര ചെയ്യാനാകുന്നില്ല. എന്നാല്‍ ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത്  പ്രധിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Post A Comment: