കലശമല ടൂറിസം പദ്ധതി പ്രദേശം താലൂക്ക് സര്‍വ്വെയര്‍ അളന്ന് തിട്ടപ്പെടുത്തി ഉടമസ്ഥാവകാശം നിര്‍ണ്ണയിച്ചശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം

കുന്നംകുളം: കലശമല ടൂറിസം പദ്ധതി പ്രദേശം താലൂക്ക് സര്‍വ്വെയര്‍ അളന്ന് തിട്ടപ്പെടുത്തി ഉടമസ്ഥാവകാശം നിര്‍ണ്ണയിച്ചശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളുവെന്ന് വ്യവസായ-യുവജനക്ഷേമ മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. കേന്ദ്രത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനും മന്ത്രി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. പദ്ധതി പ്രദേശം മന്ത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സര്‍ക്കാര്‍ ഭൂമിയും, ബ്ലോക്കിന്‍റെ അധീനതയിലുള്ള സ്ഥലത്തും ആദ്യഘട്ടത്തില്‍ കവാടം, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ് ബ്ലോക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വ്യുഗാലറി എന്നിവ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാകളക്ടര്‍ ഡോ. എ.കൗശിഗന്‍, സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ എ.എം സതീദേവി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ഡി.ടി.പി.സി, സെക്രട്ടറി പി മഹാദേവന്‍ എന്നിവര്‍ സന്നിഹിതരായി.

Post A Comment: