ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തൃശൂര്‍:  ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം മില്ലേനിയം ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 23 ശനിയാഴ്ച വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. വനിതാ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാറും വജ്രജൂബിലി-അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സ് വെബ് സൈറ്റിന്‍റെ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി ഏ.സി.മൊയ്തീനും നിര്‍വഹിക്കും. മേയര്‍ അജിത ജയരാജന്‍ വജ്രജൂബിലി ലോഗോ പ്രകാശനം ചെയ്യും. സി.എന്‍.ജയദേവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് എന്നിവര്‍ ആശംസ നേരും.


Post A Comment: