പുസ്തകം പിൻവലിച്ചില്ലെങ്കിൽ നാവ് അരിഞ്ഞ് കളയുമെന്ന് എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ കാഞ്ച ഏലയ്യക്ക് ഭീഷണി. ഭീഷണിയെ തുടർന്ന് ഏലയ്യ ഒസ്മാനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.


ഹൈദരാബാദ്: പുസ്തകം പിൻവലിച്ചില്ലെങ്കിൽ നാവ് അരിഞ്ഞ് കളയുമെന്ന് എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ കാഞ്ച ഏലയ്യക്ക് ഭീഷണി. ഭീഷണിയെ തുടർന്ന് ഏലയ്യ ഒസ്മാനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ളേഴ്സ്) എന്ന പുസ്തകം പിൻവലിച്ചില്ലെങ്കിൽ നാവ് അരിഞ്ഞു കളയുമെന്ന് അജ്ഞാതർ ഫോണിൽ വിളിച്ച് പറഞ്ഞതായി പരാതിയിൽ പറയുന്നു. നിരന്തരം ഫോൺ വിളികൾ ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹം പോലീസിൽ പരാതി നൽകിയത്.

ഏലയ്യയുടെ പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും അതിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും പറഞ്ഞ് ആര്യ വൈശ്യ അസോസിയേഷന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ അസോസിയേഷനായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഏലയ്യ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Post A Comment: