കുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കുവാനും കുട്ടികള്‍ക്ക് സ്വയം തിരിച്ചറിവുണ്ടാക്കുവാനും വേണ്ടി സാമൂഹ്യനീതി

കൊച്ചികുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കുവാനും കുട്ടികള്‍ക്ക് സ്വയം തിരിച്ചറിവുണ്ടാക്കുവാനും വേണ്ടി സാമൂഹ്യനീതി വകുപ്പിന്റെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രൂപകല്പന ചെയ്ത ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കുളള ബോധവത്കരണ പരിപാടിയായ ബോധ്യത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലുവ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള നിര്‍വഹിച്ചു. നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലുളള വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഉത്പാദന ക്ഷമതയില്ലാത്ത കാര്യങ്ങളില്‍ സമയം ചിലവഴിക്കാതെ സാമൂഹിക തിമ്മയില്‍ നിന്നും അകന്നു നില്‍ക്കാന്‍ കളക്ടര്‍ കുട്ടികളോട് പറഞ്ഞു. യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണി ഓഫീസര്‍ സൈന കെ.ബി അധ്യക്ഷത വഹിച്ചു. ആലുവ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഉഷ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു. പോക്‌സോ  കുട്ടികളറിയാന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുന്‍ ബാലാവകാശ കമ്മീഷന്‍ മെമ്പറും രാജഗിരി ഔട്ട് റീച്ച് പ്രൊജക്ട് ഡയറക്ടറുമായ മീന കുരുവിള ക്ലാസ് നയിച്ചു. കുട്ടികളുടെ അവകാശങ്ങളെയും ലൈംഗീകാതിക്രമങ്ങളിലെ പ്രതിരോധിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ക്‌ളാസുകള്‍ ഉണ്ടായിരുന്നു.

Post A Comment: