നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. സര്‍ക്കാരിന്റെ വിശദീകരണത്തിനായാണ് ഹൈക്കോടതി വിധി  മാറ്റിവെച്ചത്.
നിലവില്‍ കാവ്യ കേസില്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി. ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. നാദിര്‍ഷായെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഉണ്ടോയെന്ന കാര്യം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ കാവ്യയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ കേസില്‍ നാദിര്‍ഷയ്ക്കും കാവ്യയ്ക്കുമെതിരായ അന്വേഷണം പൊലീസ് തുടരും. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടിലാണ് ഇരുവരും.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നാലാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയതിനെ തുടന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്.
എന്നാ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നകിയാ സാക്ഷികളെ സ്വാധീനിക്കാ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാത്രി 10 മണിയോട് കൂടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് വിളിച്ചത് സംശയാസ്പദം. സംഭവം നടന്ന ദിവസമാണ് ദിലീപ് ലാല്‍ഡ് ഫോണിലേക്ക് വിളിച്ചത്. സംഭവം നടന്ന ദിവസം രാത്രി 12.30 വരെ ദിലീപ് പലരുമായും സംസാരിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ട്. പള്‍സര്‍ സുനി ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം ദിലീപും ഉത്തരവാദിയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Post A Comment: