ആറ് തവണയാണ് പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.



ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് പ്രകോപനം ശക്തമാക്കുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ആറ് തവണയാണ് പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. പാക്കിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കശ്മീരിലെ അര്‍ണിയ സെക്ടറില്‍ ഞായറാഴ്ച രാത്രിയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഇന്ന് രാവിലെ ആറ് വരെ പാക്കിസ്ഥാന്‍ വെടിവയ്പ് തുടര്‍ന്നതായും സൈനിക വക്താവ് അറിയിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചതായും സൈന്യം കൂട്ടിചേര്‍ത്തു

Post A Comment: