ചികത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും.


തിരുവനന്തപുരം: ചികത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ശ്രീകാന്ത്, ഡോ.പാട്രിക് എന്നിവരെ കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് ഇവരെ ചോദ്യം ചെയ്തത്. നാളെ മറ്റു ഡോക്ടര്‍മാരെ ചോദ്യം ചെയ്‌തേക്കും.
ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി  കോടതിയെ സമീപിച്ചിട്ടുണ്ട് . സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി അരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികള്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നും അനേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .

Post A Comment: